Times Kerala

യുവതിയും മൂന്നു പെൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ

 
യുവതിയും മൂന്നു പെൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ

മുംബൈ: യുവതിയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് കണ്ടെത്തി.ശാരദ ദേവി (28), അവരുടെ മൂന്നു മക്കളായ തൃഷ (6), അപൂർവ (4), ഒന്നര വയസുള്ള കുഞ്ഞ് എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ യുവതിയുടെ ബന്ധുക്കൾ കേസ് ഫയൽ ചെയ്തു. യുവതിയുടെ ഭർത്താവ് ചെന്നൈയിൽ ജോലി ചെയ്യുന്നതിനാൽ ഭർത്താവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പമായിരുന്നു യുവതിയും മക്കളും താമസിച്ചിരുന്നത്. മെഡിക്കൽ ബോർഡ് ആണ് പോസ്റ്റ് മോർട്ടം നടത്തിയതെന്ന് രൂപ് വാസ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹുകും സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ അച്ഛൻ, മാതാവ്, ഇളയ സഹോദരൻ എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീയുടെ അച്ഛന്റെ പരാതിയിലാണ് കേസ് എടുത്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് യുവതിയെയും മക്കളെയും ഭർത്താവിന്റെ വീട്ടുകാർ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങൾ കിണറ്റിൽ തള്ളുകയായിരുന്നെന്നുമാണ് പരാതിയിൽ പറയുന്നത്.

Related Topics

Share this story