Nature

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി; വീഡിയോ

മുംബൈ: വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുന്നതിന്റെ വിഡിയോ പുറത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വിഡിയോ പുറത്തുവിട്ടത്.

സംഭവത്തിന്റെ വിഡിയോ ഇന്നാണ് പുറത്തുവന്നത്. വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിൽ കാർ കയറുന്നതാണ് ദൃശ്യങ്ങൾ. വാഹനം വരുന്നതു കണ്ട കുട്ടിക്ക് ഓടിമാറാനുള്ള അവസരം കിട്ടിയില്ല. അതിനു മുൻപ് തന്നെ കാറിടിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ മൽവാനിയില്‍ വെള്ളിയാഴ്ചയാണു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു. കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെട‌ുത്തിട്ടുണ്ട്.

 

You might also like

Comments are closed.