Times Kerala

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദി മേഖലയില്‍ കൈക്കുഞ്ഞിന് കരുതലുമായി സിആര്‍പിഎഫ്; നിറകണ്ണുകളോടെ അമ്മ

 
ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദി മേഖലയില്‍ കൈക്കുഞ്ഞിന് കരുതലുമായി സിആര്‍പിഎഫ്; നിറകണ്ണുകളോടെ അമ്മ

ബസ്തര്‍: ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദി മേഖലയിലെ കൈക്കുഞ്ഞിന് കരുതലുമായി സിആര്‍പിഎഫ്. മലമ്ബനി ബാധിച്ച്‌ അവശയായ പെണ്‍കുട്ടിയെ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഭയന്നിരിക്കുകയായിരുന്നു മാതാപിതാക്കള്‍. അവിടേക്ക് സൈനിക ഡോക്ടറുടെ സേവനം നേരിട്ടെത്തിക്കുകയായിരുന്നു.

‘അവശയായിരുന്ന പെണ്‍കുട്ടിക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടിയിരുന്നു. അതിനാല്‍ സൈനിക ഡോക്ടര്‍മാരുടെ സേവനം നേരിട്ടെത്തിക്കുകയായിരുന്നു.’ സിആര്‍പിഎഫ് 201 കോബ്ര അസ്സിസ്റ്റന്റ് കമാന്‍ഡന്റ് ബാസ്കര്‍ റാവു പറഞ്ഞു.’കമ്മ്യൂണിസ്റ്റ് ഭീകരന്മാരുടെ ഭീഷണിയെ തുടര്‍ന്ന് ഭയന്നു വിറയ്ക്കുകയായിരുന്നു കുട്ടിയുടെ അമ്മ. എന്നാല്‍ മകളെ ഒന്ന് ആലിംഗനം ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നതായും സന്തോഷം കൊണ്ട് കണ്ണ് നിറയുന്നതായും ആ അമ്മ പറഞ്ഞു.’ റാവു കൂട്ടിച്ചേര്‍ത്തു.ബസ്തര്‍ ജില്ലയിലെ മുക്രാം എന്ന ചെറിയ ഗ്രാമത്തെ ചുറ്റിപ്പറ്റി മാലെ വാഗു എന്നൊരു ജലാശയമുണ്ട്. ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരന്മാരുമായി സിആര്‍പിഎഫ് നിരന്തരം ഏറ്റുമുട്ടാറുണ്ട്.ഇവിടത്തെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ ഭയന്നാണ് കഴിയുന്നത്.ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. എന്നാല്‍ മേഖലയില്‍ ഭൂരിപക്ഷവും നിഷ്കളങ്കരായ സാധാരണക്കാരാണ്.

Related Topics

Share this story