Times Kerala

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു

 
സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു

2019-20 അധ്യയന വര്‍ഷത്തെ സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org മുഖേന മേയ് 17 മുതല്‍ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രവേശന യോഗ്യതകളും മാനദണ്ഡങ്ങളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍ കേരള വെബ്‌സൈറ്റിലുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷം ഹയര്‍സെക്കന്‍ഡറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 6985012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ മേയ് 30 വൈകുന്നേരം അഞ്ചു മണിക്കകം ലഭ്യമാക്കണം.

Related Topics

Share this story