Nature

​മല​പ്പു​റം ജി​ല്ല​യി​ല്‍ 298 പേർ കോ​വി​ഡ് പോസിറ്റീവ്;258 പേർക്ക് രോഗം നേരിട്ടുള്ള സമ്പർക്കത്തിലൂടെ

​മല​പ്പു​റം : ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 298 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . 258 പേ​ര്‍​ക്കു നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉണ്ടായത് . 23 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും കോ​വി​ഡ് 19 ബാ​ധി​ച്ചു. വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​വ​രി​ല്‍ ഏ​ഴു പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​ന്പ​ത് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ഒ​രാ​ള്‍ വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്നെ​ത്തി​യ​തു​മാ​ണ്.

ജി​ല്ല​യി​ല്‍ ഇന്ന് 257 പേ​ര്‍​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം കോ​വി​ഡ് 19 ഭേ​ദ​മാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ വ​ര്‍​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി രോ​ഗ​മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും ജി​ല്ല​യി​ല്‍ വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. സ​ര്‍​ക്കാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും ഇ​ത​ര സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ജ​ന​കീ​യ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്നും ഇ​തു​വ​രെ 10,562 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

32,851 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,104 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 453 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ 1,798 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,38,324 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ല്‍ 2,162 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.