Nature

ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം;  അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാർ ഉൾപ്പെട്ട സംസ്ഥാനത്തെ സ്വയംസഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ തെരഞ്ഞെടുത്ത് ആരംഭിക്കുന്നതിന് വികലാംഗക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായം നൽകും. അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ഒക്‌ടോബർ അഞ്ചിനകം അയയ്ക്കണം. പദ്ധതിയിൽ മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 0471-2347152, 0471-2347153, 0471-2347156.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.