Nature

പ്രൈവറ്റ് സ്കൂളുകളുടെ വിദ്യാഭ്യാസ കൊള്ള അവസാനിപ്പിക്കണം: അഫ്സൽ കുഞ്ഞുമോൻ

എറണാകുളം : കുട്ടികളെ ഫീസടക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കുകയും, കൊറോണ പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന രക്ഷിതാക്കൾക്ക് മേൽ പ്രായോഗികമായ രീതിയിൽ അധ്യാപനം നടക്കാതിരുന്ന സമയത്തെ മുഴുവൻ ഫീസടക്കുക എന്ന നിലപാടെടുത്ത് കുട്ടികളേയും രക്ഷിതാക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റിന്റെ വിദ്യാഭ്യാസ കൊള്ള അവസാനിപ്പിക്കണമെന്ന്‌ എൻ വൈ സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നിരവധി രക്ഷിതാക്കൾ പല രീതിയിലുള്ള പരാതികൾ ഉയർത്തിയിട്ടും അധികാരികൾ വേണ്ട നടപടികൾ കൈ കൊള്ളുന്നില്ലെന്നും അഫ്സൽ കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖല കച്ചവട വത്കരിക്കപ്പെട്ടിരിക്കുകയാണെന്നും. യൂണിഫോം, പാഠപുസ്തക കച്ചവടങ്ങളിലൂടെ അത് വ്യക്തമാണ്, ലാഭം കൂടുതൽ നൽകുന്ന പുസ്തകങ്ങളാണ് അധ്യാപനത്തിനായി മാനേജ്മെന്റ് സ്കൂളുകളിൽ അവതരിപ്പിക്കുന്നത്, ഇത്തരം നിലപാടുകളിൽ മാനേജ്മെന്റുകളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നേരിട്ട് ഒരു സമിതിയെ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടപ്പള്ളി അൽ ആമീൻ സ്കൂൾ, പേങ്ങാട്ടുശ്ശേരി അൽഹിന്ദ് പബ്ലിക് സ്കൂൾ തുടങ്ങിയ സ്കൂളുകൾക്ക് മുന്നിൽ ദിവസങ്ങളായി രക്ഷിതാക്കൾ സമരത്തിലാണ്, നിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകുന്ന
സ്കൂളുകൾ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും, സംസ്ഥാന സർക്കാരിനും ബാലാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട പരാതി കൊടുക്കാൻ തീരുമാനിച്ചതായും എൻ വൈ സി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് പ്രസ്താവനയിലൂടെ അറിയിച്ചു

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.