Times Kerala

ഇന്ദിരാനഗർ ‘അക്ഷരം’ ഗ്രന്ഥശാല ടെലിവിഷനുകൾ വിതരണം ചെയ്തു

 
ഇന്ദിരാനഗർ ‘അക്ഷരം’ ഗ്രന്ഥശാല ടെലിവിഷനുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: പേരൂർക്കട, ഇന്ദിരാനഗർ ‘അക്ഷരം’ ഗ്രന്ഥശാല അരുൺ വി.എൻ അനുസ്മരണത്തോടനുബന്ധിച്ച് ഒൻപത് ടെലിവിഷനുകൾ വിതരണം ചെയ്തു.പേരൂർക്കട പിഎസ്എൻഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു നടന്ന ചടങ്ങിൽ എം.എൽ.എ വി. കെ പ്രശാന്ത് ടെലിവിഷൻ വിതരണം ചെയ്തു. പേരൂർക്കട വാർഡ് കൗൺസിലർ പി.എസ് അനിൽകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

തിരുവനന്തപുരം നഗരസഭാ പ്രദേശത്തെ സർക്കാർ സ്‌കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ‘അക്ഷരം’ ഗ്രന്ഥശാല തുടങ്ങിവച്ച ‘അരുൺ മെമ്മോറിയൽ എഡ്യൂക്കേഷൻ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ( AMEP) ഭാഗമായി 23 ടെലിവിഷനുകൾ ഇതിനകം തന്നെ വിവിധ സ്‌കൂളുകളിലായി വിതരണം ചെയ്തു കഴിഞ്ഞു.

Related Topics

Share this story