Nature

സംസ്ഥാനത്ത് മഴ തുടരും; നാല് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . സെപ്റ്റംബര്‍ 20 ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി .

തെക്കന്‍ ചൈന കടലില്‍ ഫിലിപ്പീന്‍സ് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം വൈകാതെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത . ഈ ചുഴലിക്കാറ്റ് അറബിക്കടലില്‍ കാലവര്‍ഷ കാറ്റിനെ ശക്തിപെടുത്താന്‍ കാരണമാകുകയും കേരളം ഉള്‍പ്പെടയുള്ള പടിഞ്ഞാറന്‍ തീരത്ത് മഴയ്‌ക്ക് കാരണമാകുകയും ചെയ്യും .

സെപ്റ്റംബര്‍ 19-20 തീയതികളില്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു . തുടര്‍ന്നു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദുര്‍ബലമായി സെപ്റ്റംബര്‍ 20 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു ന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയാണ് ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.