Nature

യുഎഇയില്‍ 842 പേര്‍ക്ക് കൂടി കൊവിഡ്;821 പേര്‍ രോഗമുക്തരായി 

യുഎഇയില്‍ 842 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു . ചികിത്സയിലായിരുന്ന 821 പേര്‍ രോഗമുക്തരായി . അതേസമയം കൊവിഡ് ബാധിച്ച്‌ ഇന്ന് ഒരാള്‍ മരണപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ബുധനാഴ്‍ച അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 94,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,782 ആയി. ഇവരില്‍ 71,456 പേരും രോഗമുക്തി നേടിയവരാണ്. 402 മരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നിലവില്‍ 9,924 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് .

You might also like

Comments are closed.