Nature

കുവൈത്തില്‍ കോവിഡ്​ ബാധിച്ച് മലയാളി ടാക്​സി ഡ്രൈവര്‍‌​ മരിച്ചു

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ കോവിഡ്​ ബാധിച്ച് മലയാളി ടാക്​സി ഡ്രൈവര്‍‌​ മരിച്ചു. പാലക്കാട് അമ്ബലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടില്‍ രാധാകൃഷ്ണ൯ (41) ആണ്​ മരിച്ചത് ​. രണ്ടാഴ്​ചയായി മുബാറക്​ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം .

മൃതശരീരം യാത്രാ കുവൈത്ത് സംഘടനയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകാള്‍ പ്രകാരം ബുധനാഴ്​ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്​മശാനത്തില്‍ മറവ് ചെയ്തു.

ഭാര്യ ഷെറി൯ മാത്യുവും മകള്‍ റി൯സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്. പിതാവ്​: പരേതനായ ശങ്കരന്‍. മാതാവ്​: രാധാമ്മ. സഹോദരങ്ങള്‍: ഹരിദാസ൯, ഒാമന.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.