Nature

കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കു​ണ്ടെ​ന്ന് ലോ​ക്സ​ഭ​യി​ല്‍ ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ കള്ള​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കു​ണ്ടെ​ന്ന് ബി​ജെ​പി ലോ​ക്സ​ഭ​യി​ല്‍ പറഞ്ഞു . ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ​യാ​ണ് വി​ഷ​യം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത് . ദു​ര​ന്ത​ങ്ങ​ളെ കേ​ര​ള സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ നേ​ട്ട​മാ​ക്കു​ന്നു​വെ​ന്നും തേ​ജ​സ്വി സൂ​ര്യ ആരോപിച്ചു .

ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാണെന്നും പ്ര​തി​ഷേ​ധി​ക്കു​ന്ന സ്ത്രീ​ക​ളെ പോ​ലീ​സ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു . ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലും വ​ലി​യ അ​ഴി​മ​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് . ബ​ന്ധു​നി​യ​മ​ന​വി​ഷ​യ​വും തേ​ജ​സ്വി സൂ​ര്യ ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യിച്ചു.

അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്ക​ട​ത്ത് സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​ത് എം​പി​മാ​ര്‍ രം​ഗ​ത്തെ​ത്തി . തേ​ജ​സ്വി സൂ​ര്യ സ​ഭ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ട​ത് എം​പി​മാ​ര്‍ പ​റ​ഞ്ഞു . എ​ന്നാ​ല്‍ ഈ ​സ​മ​യം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍ മൗ​നം പാലിക്കുകയായിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.