Nature

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്‌; സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി​വ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​യു​ടെ വ​സ​തി​യ്ക്ക് മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം . ഇ​തി​നി​ടെ മ​തി​ല്‍ ചാ​ടി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച വ​നി​താ പ്ര​വ​ര്‍​ത്ത​ക​യെ പു​രു​ഷ പോ​ലീ​സു​കാ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​തിനെ തുടർന്ന് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷമായി .

വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ വ​സ​തി​യുടെ ഗെ​യ്റ്റി​ന് മു​ക​ളി​ല്‍ ക​യ​റി അ​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു . ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാഗങ്ങളിൽ ഇ​ന്ന് യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത് . യു​വ​മോ​ര്‍​ച്ച, എ​ബി​വി​പി, യു​ത്ത്‌​ലീ​ഗ്, കെ​എ​സ്‌​യു സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം .

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ ആ​ക്ര​മാ​സ​ക്ത​മാ​യി. മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ല്‍ യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തിലും തൃ​ശൂ​രി​ല്‍ എ​ബി​വി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം . ഇ​വി​ടങ്ങളിൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി.

കൊ​ച്ചി​യി​ല്‍ കെ​എ​സ്‌​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മ​ല​പ്പു​റ​ത്ത് യൂ​ത്ത്‌​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

കോ​ഴി​ക്കോ​ട് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച ന​ട​ത്തി​യ മാ​ര്‍​ച്ച്‌ ആ​ക്ര​മാ​സ​ക്ത​മാ​യി . പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു . ഇ​തി​നു​പി​ന്നാ​ലെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലും കോ​ഴി​ക്കോ​ട് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ന​ട​ത്തി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.