Nature

രാജ്യസഭയില്‍ കങ്കണക്കെതിരെ പരാമര്‍ശം; ജയാ ബച്ചന്റെ വസതിയിൽ സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: കങ്കണ റണാവത്തിനെതിരെ പാര്‍ലമെന്റില്‍ പരാമര്‍ശം നടത്തിയ എംപി ജയാ ബച്ചന്റെ കുടുംബത്തിന് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. അമിതാഭ് ബച്ചനുൾപ്പെടെ താമസിക്കുന്ന മുംബൈയിലെ വസതിയിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ കരിവാരി തേക്കുകയാണെന്നും അന്നം കൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണെന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം.

രാജ്യസഭയിലെ പ്രസംഗത്തെ തുടര്‍ന്ന് ജയ ബച്ചന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ജുഹുവിലെ ജല്‍സയില്‍ പോലീസ് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.