Times Kerala

ഇന്ത്യയിലും, വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

 
ഇന്ത്യയിലും, വിദേശത്തും  തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ), ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യെസ്റ്റന്‍ഡഡ് റിയാലിറ്റി എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ കോഴ്‌സുകള്‍ക്ക് കോഴ്‌സ് ഫീസിന്റെ 75% സ്‌കോളര്‍ഷിപ്പ് നോര്‍ക്ക റൂട്‌സ് വഴി ലഭ്യമാകുന്നതായിരിക്കും.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റ്റിസിഎസ് (TCS) അയോന്‍ ഇന്റേണ്‍ഷിപ്പും ലഭ്യമാണ്. 350 മുതല്‍ 400 മണിക്കൂര്‍ വരെയാണ് വിവിധ കോഴ്‌സുകളുടെ ദൈര്‍ഘ്യം.ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന സാങ്കേതികവിദ്യ കോവിഡ് 19 മൂലം തൊഴില്‍ നഷ്ടപ്പെട്ട വിദേശമലയാളികള്‍ക്കും, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.

ലൈവ് ക്ലാസുകള്‍, റെക്കോര്‍ഡ് ചെയ്ത പാഠ്യഭാഗങ്ങള്‍, സംശയ നിവാരണത്തിനുള്ള സൗകര്യങ്ങള്‍, പഠന പുരോഗതി വിലയിരുത്തുന്ന പരീക്ഷകള്‍, നൈപുണ്യ വികസനത്തിന് ഉതകുന്ന ജീവിതഗന്ദിയായ പ്രൊജക്റ്റുകള്‍, കൂടുതല്‍ റഫറണ്‍സിന് ഉതകുന്ന പഠന സാമഗ്രികള്‍ എന്നിവയും ഐസിടി അക്കാദമി ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റഫോം വഴി ലഭ്യമാണ്. ഈ പ്രത്യേകതകള്‍ മൂലം ലോകത്ത് എവിടെയിരുന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാവുന്നതാണ്. അതോടൊപ്പം കോഴ്‌സിലുടനീളം വിദഗ്ധരുടെ സാനിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാണ്.

റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന് 17,900 രൂപയും, ഫുള്‍ സ്റ്റാക്ക് ഡെവലപ്പറിന് 17,900 രൂപയും, ഡാറ്റാ സയന്‍സ് & അനലിറ്റിക്‌സിന് 25000 രൂപയും സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് 22000 രൂപയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് 17900 രൂപയും വെര്‍ച്ച്വല്‍ റിയാലിറ്റിക്ക് 24300 രൂപയുമാണ് കോഴ്‌സ് ഫീസ് (നികുതികള്‍ പുറമെ).

പ്രവേശന പരീക്ഷ ഒക്ടോബര്‍ 15 ന് നടക്കും. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പായി https://ictkerala.org/course-registration/ എന്ന വെബ്‌സൈറ്റ് വഴി ലഭിക്കണം. ക്ലാസുകള്‍ ഒക്ടോബര്‍ 27 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-27008/11/12/13, 8078102119.

Related Topics

Share this story