Times Kerala

അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കൊന്നു; ഭാര്യയയെയും കാമുകനെയുമടക്കം മൂന്ന്​ പേരെ ഗ്രാമീണർ തല്ലിക്കൊന്നു

 
അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കൊന്നു; ഭാര്യയയെയും കാമുകനെയുമടക്കം മൂന്ന്​ പേരെ ഗ്രാമീണർ തല്ലിക്കൊന്നു

റാഞ്ചി: അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്തിയ സ്​ത്രീയെയും കാമുകനെയും സുഹൃത്തിനെ ഗ്രാമീണർ തല്ലിക്കൊന്നു.ഝാർഖണ്ഡിൽ ഗുംല ജില്ലയിലാണ് ആൾക്കൂട്ട ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട സ്​ത്രീയുടെ ഭർത്താവിനെ മൂവരും ചേർന്ന്​ ശ്വാസം മുട്ടി കൊലപ്പെടുത്തിയതായാണ്​ റിപ്പോർട്ട്.സികോയ്​ പഞ്ചായത്തിലെ ദെരാഗ്​ദി ഗ്രാമത്തിൽ തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം. 42കാരനായ മരിയാനസ്​ കുജൂറിനെയാണ് ഭാര്യയടക്കം​ മൂന്ന്​ പേർ ​ചേർന്ന്​ കൊലപ്പെടുത്തിയത്​. മരിയാനസിൻെറ ഭാര്യയുമായി അവിഹിതബന്ധം പുലർത്തിയ യുവാക്കൾ മറ്റ്​ സ്​ഥലങ്ങളിൽ നിന്നും ഗ്രാമത്തിലെത്തുകയായിരുന്നു. മരിയാനസിനെ കൊലപ്പെടുത്തുന്നതിനിടെ ഇയാൾ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇത്​ കേട്ട്​ ഓടിയെത്തിയ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽവാസികൾ, ഗ്രാമീണർ എന്നിവർ ചേർന്ന്​ മൂവരെയും കൊല്ലുകയായിരുന്നു. കൊലപാതകത്തിനും ആൾകൂട്ട​​ക്കൊലക്കും വേറെ വേറെ എഫ്​.ഐ.ആർ പോലീസ് രജിസ്​റ്റർ ചെയ്​തു.

Related Topics

Share this story