Times Kerala

ഫോൺ വിളിയെത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ സാരിയിൽ അണിഞ്ഞൊരുങ്ങിയിറങ്ങിയപ്പോൾ, യാത്ര മാറ്റി മൂർഖനെ പിടികൂടി യുവതി; വീഡിയോ വൈറൽ

 
ഫോൺ വിളിയെത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ സാരിയിൽ അണിഞ്ഞൊരുങ്ങിയിറങ്ങിയപ്പോൾ, യാത്ര മാറ്റി മൂർഖനെ പിടികൂടി യുവതി; വീഡിയോ വൈറൽ

കർണാടക: ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി സാരിയിൽ അണിഞ്ഞ് ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര എന്ന യുവതി. അപ്പോഴാണ് ഒരു ഫോണ്‍ വിളി യുവതിയെ തേടിയെത്തിയത്. വീട്ടിൽ ഒരു വലിയ പാമ്പ് കയറി ഇരിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കുന്നതൊക്കെ മറന്ന നിർസര ഉടനടി ആ വീട്ടിലേയ്ക്ക് പുറപ്പെടുകയായിരുന്നു.സാരിയില്‍ തന്നെ നിര്‍സര സംഭവസ്ഥലത്തെത്തുകയായിരുന്നു. മൂർഖൻ പാമ്പ് ആണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്. മറ്റ് സാധനങ്ങളൊ ഒന്നുമില്ലാതെ കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയാണ് വീഡിയോയിലെ താരം. കര്‍ണാടക സ്വദേശിനിയാണ് നിര്‍സര.

Related Topics

Share this story