Times Kerala

ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതി; വ്യാപാരിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; മുദ്രപത്രങ്ങളും മറ്റുരേഖകളും പിടിച്ചെടുത്തു

 
ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതി; വ്യാപാരിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; മുദ്രപത്രങ്ങളും മറ്റുരേഖകളും പിടിച്ചെടുത്തു

ആലപ്പുഴ: ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ വ്യാപാരിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ആലപ്പുഴയിലെ മൊബൈല്‍ കടയുടമ ഒനിഡ കബീര്‍ എന്ന കബീര്‍ ഖാലിദിന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ മുദ്രപത്രങ്ങളും മറ്റുരേഖകളും പിടിച്ചെടുത്തു. ആലപ്പുഴ നഗരത്തില്‍ വര്‍ഷങ്ങളായി വ്യാപാരികളെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്നാണ് കബീറിനെതിരെയുള്ള പരാതിആലപ്പുഴ നഗരത്തിലെ വ്യാപാരികളെയും, വ്യവസായികളെയും ഭീഷണിപെടുത്തി കോടികൾ തട്ടിയെടുത്തെന്ന പരാതി വ്യാപകമായതോടെ ഒനീഡ കബീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വഴിച്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടന്നത്. വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എട്ടുപേരാണ് കബീറിനെതിരെ ഇതിനകം പരാതി നല്‍കിയിരിക്കുന്നത്.

Related Topics

Share this story