Times Kerala

പാലത്തായി പീഡന കേസ്: പെണ്‍കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

 
പാലത്തായി പീഡന കേസ്: പെണ്‍കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ഇരയായ കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കി.കേസന്വേഷണത്തെ കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ബാലാവകാശ കമ്മിഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. നേരത്തെ കേസ് അന്വേഷിച്ച പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലെ സി ഐ, ടി മധുസൂദനന്‍ എന്നിവരെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്. മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വരും ദിവസങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കും.

Related Topics

Share this story