Times Kerala

ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ മൂന്നാം ഭർത്താവ്; അറസ്റ്റ്

 
ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ മൂന്നാം ഭർത്താവ്; അറസ്റ്റ്

രാജകുമാരി: ഇടുക്കിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.13 വയസുകാരിയായ പെൺകുട്ടിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തും ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് അച്ഛന്റെ സുഹൃത്ത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാളും ഒളിവിലാണ് പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ ശാന്തന്‍പാറ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Topics

Share this story