Times Kerala

മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാൻ അനുവദിക്കണം; ആവശ്യവുമായി ഉടമകള്‍

 
മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാൻ അനുവദിക്കണം; ആവശ്യവുമായി ഉടമകള്‍

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചു. തിയറ്ററുകള്‍ അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉടമകൾ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.തീയറ്ററുകൾ അടച്ചിട്ട ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു. ഒരു ലക്ഷം പേരോളം തൊഴില്‍രഹിതരായി. മള്‍ട്ടിപ്ലക്‌സുകളിലെ 10,000 സ്‌ക്രീനുകളാണ് അടഞ്ഞുകിടക്കുന്നത്.

Related Topics

Share this story