Times Kerala

കൊട്ടാരക്കരയിൽ പ്രവാസി വ്യവസായിയുടെ വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു ആക്രമണം

 
കൊട്ടാരക്കരയിൽ പ്രവാസി വ്യവസായിയുടെ വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ പ്രവാസി വ്യവസായിയുടെ വീടിനു നേരെ പെട്രോള്‍ബോംബേറ്. തലച്ചിറ സ്വദേശി രാജു മാത്യുവിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം പെട്രോള്‍ നിറച്ച കന്നാസ് വീടിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ തീപന്തവും എറിയുകയായിരുന്നു. അതേസമയം, ലക്ഷ്യം തെറ്റിയതിനാല്‍ തീപടര്‍ന്നില്ല. ആള്‍താമസമില്ലാത്ത വീടിന്റെ പരിസരത്തു നിന്നു ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കള‍‍ഞ്ഞു. സംഭവത്തിൽ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വ്യവസായ ഗ്രൂപ്പുകള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

Related Topics

Share this story