Times Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ സിബിഐയോട് ഹൈക്കോടതി; നടപടി വേഗത്തിലാക്കണമെന്നും നിർദ്ദേശം

 
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ സിബിഐയോട് ഹൈക്കോടതി; നടപടി വേഗത്തിലാക്കണമെന്നും നിർദ്ദേശം

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കേസില്‍ ഒരോ പരാതിയിലും പ്രത്യേകം പ്രത്യേകം കേസെടുക്കണമെന്നും സിബിഐക്ക് വിടാനുള്ള നടപടി വേഗത്തിലാക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. സാമ്പത്തിക കുറ്റാന്വേഷണ വിദഗ്ധന്‍ സംഘത്തിലുണ്ടാവണമെന്ന് സിബിഐ അറിയിച്ചു. സ്വര്‍ണവും പണവും പിടച്ചെടുക്കണമെന്നും സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും എത്രയും വേഗം പൂട്ടി മുദ്രവയ്ക്കണമെന്നും സിബിഐ അറിയിച്ചു.പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാർ കോടതിയിൽ ശുപാര്‍ശ നല്‍കിയിരുന്നു.

Related Topics

Share this story