Times Kerala

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ സൽക്കാരം; 7 മരണം, 176 പേർക്ക് രോഗബാധ

 
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ സൽക്കാരം; 7 മരണം, 176 പേർക്ക് രോഗബാധ

ന്യുയോർക്ക്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തിയ വിവാഹ സത്കാരത്തിൽ പങ്കെടുത്ത ഏഴു പേർ കൊവിഡ് ബാധിച്ച് മരിച്ചു.അമേരിക്കയിലെ മെയിനിൽ ആഗസ്റ്റ് ഏഴിന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവരാണ് മരിച്ചത്. ചടങ്ങിൽ പങ്കെടുത്ത 176 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈസ്റ്റ് മില്ലിനോക്കറ്റിലെ ത്രി ടൗൺ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്. 65 പേരാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ഇവരിൽ നിന്നും കൂടുതൽ പേരിലേക്ക് രോഗം പടരുകയായിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചാണ് സൽകാരം നടത്തിയത്. 50 പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരരുത് എന്നാണ് സർക്കാർ നിർദ്ദേശം. ഇത് ലംഘിച്ചാണ് ആഘോഷം നടന്നതെന്ന് മെയ്ൻ സിഡിസി വ്യക്തമാക്കി.

Related Topics

Share this story