Times Kerala

കോവിഡ് മുക്തരായ ആരോഗ്യപ്രവർത്തകർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു; ആശങ്കയിൽ രാജ്യം

 
കോവിഡ് മുക്തരായ ആരോഗ്യപ്രവർത്തകർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു; ആശങ്കയിൽ രാജ്യം

ഡൽഹി: കൊവിഡ് മുക്തരായ ആരോഗ്യപ്രവർത്തകർക്ക് വീണ്ടും വൈറസ് രോ​ഗബാധ കണ്ടെത്തിയാതായി റിപ്പോർട്ട്. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്. എന്നാൽ അപൂർവമായി ഉണ്ടാകുന്ന സംഭവം മാത്രമാണിതെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തൽ. വ്യത്യസ്ത ജനിതക ശ്രേണിയിൽ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ദർ നൽകുന്ന വിശദീകരണം.രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയിൽ നടത്തിയ പഠനത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്.

അതേസമയം, രാജ്യത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 90,123 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. ഇതോടെ രാ​ജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി.24 മ​ണി​ക്കൂ​റി​നി​ടെ 1,290 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82,066 ആയി. കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്ന 39,42,361 പേ​ർ ഇതുവരെ രോ​ഗ​മു​ക്തി നേ​ടി. 9,95,933 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

Related Topics

Share this story