Times Kerala

ഷൈന്‍ ടോം ചിത്രം ‘ആറാം തിരുകല്‍പ്പന’യുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു..!

 
ഷൈന്‍ ടോം ചിത്രം ‘ആറാം തിരുകല്‍പ്പന’യുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു..!

മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആശംസകള്‍ നേര്‍ന്ന് സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ച് ‘ആറാം തിരുകല്‍പ്പന’ സിനിമയുടെ ടീം. പൊലീസ് വേഷത്തിലെത്തുന്ന ഷൈനിന്റെ നിഗൂഢമായ നോട്ടമാണ് പോസ്റ്ററില്‍ ശ്രദ്ധേയമാകുന്നത്.

സിഐ ഡാമിയന്‍ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്‍പന. നിത്യ മേനോന്‍ ആണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്യാം ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കോറിഡോര്‍ 6 ഫിലിംസ് ആണ് നിര്‍മ്മാണം.

Related Topics

Share this story