Times Kerala

സഖാക്കളേ മുഖ്യന് നെല്ലിക്കാത്തളം വെക്കാൻ സമയമായി; പരിഹാസവുമായി സന്ദീപ് വാര്യര്‍

 
സഖാക്കളേ മുഖ്യന് നെല്ലിക്കാത്തളം വെക്കാൻ സമയമായി; പരിഹാസവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇപ്പോൾ ഇതാ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.

സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഒരു കഥ സൊല്ലട്ടുമാ മുഖ്യാ . മകൾ വീണക്ക്‌ അഡ്മിഷൻ എടുക്കാൻ അമൃതാനന്ദമയി ദേവിയുടെ കോളേജിൽ പോയ കഥ ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയിട്ടുണ്ട്.
ബിജെപിയുടെ സമര വീര്യത്തിൽ നട്ടപ്പിരാന്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയന് . ഒരു കാര്യത്തിലും വ്യക്തമായ മറുപടി കൊടുക്കാനില്ല. സഖാക്കളേ മുഖ്യന് നെല്ലിക്കാത്തളം വെക്കാൻ സമയമായി .

Related Topics

Share this story