Nature

ചൈ​നീ​സ് നി​രീ​ക്ഷ​ണം പാ​ര്‍​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ൽ; തു​ട​ര്‍​ന​ട​പ​ടി​ക​ൾ സ്വീകരിക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി ഉ​പ​രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യുമുൾപ്പെടെ രാ​ജ്യ​ത്തെ പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ചൈ​നീ​സ് ക​മ്പ​നി നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന വി​ഷ​യം പാ​ര്‍​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഇതേ തുടർന്ന് ചൈ​നീ​സ് നി​രീ​ക്ഷ​ണം ഗൗ​ര​വ​ക​ര​മാ​ണ​ന്നും തു​ട​ര്‍​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നിരീക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈ​നീ​സ് സ​ർ​ക്കാ​രു​മാ​യും ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​മാ​യും ബ​ന്ധ​മു​ള്ള ഷെ​ൻ​ഹു​വ ഡേ​റ്റ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ സൈ​നി​ക, ശാ​സ്ത്ര, രാ​ഷ്‌​ട്രീ​യ മേ​ഖ​ല​യി​ലു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളെ നി​രീ​ക്ഷി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്. എന്നാൽ ഫോൺ ചോർത്തൽ,ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോർട്ടിലില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരും ചൈ​നീ​സ് കമ്പനിയുടെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ലു​ണ്ട്.

എ​ല്ലാ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. 700 രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ നേ​രി​ട്ടും 100 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും 350 എം​പി​മാ​രും മു​ൻ എം​പി​മാ​രും ഈ ​നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.