Nature

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേസ്; ഓ​രോ പ​രാ​തി​യി​ലും പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉത്തരവ് 

കൊ​ച്ചി: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേസുമായി ബ​ന്ധ​പ്പെ​ട്ട ഓ​രോ പ​രാ​തി​യി​ലും പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉത്തരവ്. നി​ക്ഷേ​പ​ക​രു​ടെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തിയുടെ ഇടക്കാല ഉ​ത്ത​ര​വ്. കേസിൽ ഒറ്റ എഫ്‍ഐആർ ഇട്ടാൽ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

സ്ഥാപനത്തിന്‍റെ എല്ലാ ബ്രാ​ഞ്ചു​ക​ളി​ലെയും സ്വ​ർ​ണ​വും പ​ണ​വും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. നി​ക്ഷേ​പ​ക​രു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ കോ​ട​തി നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യിൽ വ്യക്തമാക്കി.

സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് പാ​ര്‍​ട്ന​ര്‍ റോ​യി തോ​മ​സ് ഡാ​നി​യ​ൽ, ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഭാ​ര്യ പ്ര​ഭാ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ര​ണ്ടാ​യി​രം കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഈ ​തു​ക വി​നി​യോ​ഗി​ച്ചെ​ന്നും ഹ​ർ​ജി​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് നിക്ഷേപകരുടെ വാദം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.