Nature

ബംഗളൂരു ലഹരിമരുന്ന് കേസ്; കന്നഡ താരദമ്പതികളെ ഇന്ന് സിസിബി ചോദ്യം ചെയ്യും

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് താരദമ്പതികളെ സിസിബി ചോദ്യം ചെയ്യും. ഐന്ദ്രിത റോയ്, ദിഗന്ത് എന്നിവരോടാണ് ഇന്ന് 11 മണിയോടെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, നടി സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.