Times Kerala

ഡോ. വിധിയെ എനിക്കറിയില്ല.,കോവിഡിന് എതിരെ പോരാടി മരിച്ച ഡോക്ടര്‍ വിധി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം എന്റേതാണ്., അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം..; നടി സംസ്‌കൃതി ഷേണായ്.!

കോവിഡിന് എതിരെ പോരാടി മരിച്ച ഡോക്ടര്‍ വിധി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തന്റെതാണെന്ന് നടി സംസ്‌കൃതി ഷേണായ്. വിധിയെ തനിക്ക് അറിയില്ലെന്നും, ഇത് തന്റെ ചിത്രമാണെന്നുമാണ് ഫോട്ടോ പങ്കുവെച്ച് സംസ്‌കൃതി കുറിച്ചു.

”പ്രിയ സുഹൃത്തുക്കളേ, ഇത് ഞാനാണ് സംസ്‌കൃതി സാമി, 22 വയസ്, കൊച്ചി. കോവിഡിന് കീഴടങ്ങിയ പോരാളി ഗുജറാത്തിലെ ഡോ. വിധിയുടെ ഫോട്ടോയാണ് ഇതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഇത് വൈറലാണ്.”

”ഡോ. വിധിയെ കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണയെ തുടര്‍ന്ന് മരിച്ചെങ്കില്‍ എന്റെ പ്രണാമം. എന്നാല്‍ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം” എന്നാണ് സംസ്‌കൃതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Related Topics

Share this story