Nature

കേ​ര​ളം ഉ​ൾ​പ്പ​ടെയുള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​എ​സ് ഭീ​ക​ര​രു​ടെ സ​ജീ​വ സാ​ന്നി​ധ്യമുണ്ടെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാജ്യസഭയിൽ 

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കേ​ര​ളം അടക്കമുള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഐ​എ​സ് ഭീ​ക​ര​രു​ടെ സ​ജീ​വ സാ​ന്നി​ധ്യമുണ്ടെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേ​ര​ളം, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍, രാ​ജ​സ്ഥാ​ന്‍, ബിഹാ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ജ​മ്മു​ കാ​ഷ്മീ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഐ​എ​സ് തീവ്രവാദികളുടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ഐ​എസി​ന്‍റെ സാ​ന്നി​ധ്യ​വു​മാ​യോ ഐ​എ​സ് അ​നു​കൂ​ല നി​ല​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ 122 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.