Times Kerala

ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു

 
ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു

മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ ​ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകുമെന്നാണ് പഠനം.ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും ക്രോണിക് ഷോര്‍ട്ട് സ്‌ലീപ്‌ ഹൃദയധമിനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ഉറങ്ങുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ​​ഗവേഷകര്‍ പറയുന്നു.ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട്. ഉറക്കക്കുറവ് ഡിഎന്‍എ നാശത്തിന് കാരണമായേക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. ഉറക്കക്കുറവ് പൊണ്ണത്തടി ഉണ്ടാകുന്നതിനും കാരണമാകാമെന്നും വിദ​ഗ്ധര്‍ പറയുന്നു.

Related Topics

Share this story