Nature

രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 50 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 90,123 പേർക്ക് രോഗം 

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 90,123 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. ഇതോടെ രാ​ജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി.

24 മ​ണി​ക്കൂ​റി​നി​ടെ 1,290 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82,066 ആയി. കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്ന 39,42,361 പേ​ർ ഇതുവരെ രോ​ഗ​മു​ക്തി നേ​ടി. 9,95,933 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.