Nature

കഞ്ചാവ് വേട്ട; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും കസ്റ്റഡിയിൽ

കണ്ണൂർ : പാലക്കാട്ട് 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെയും സഹോദരനെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തു . കോളിക്കടവ് ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി ആഞ്ഞോളി ഹൗസിൽ എ.സുഭിലാഷ്, സഹോദരൻ മുത്തു എന്ന സുബിത്ത് എന്നിവരെയാണ് മൈസൂരുവിൽനിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത് .

അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലൻസ് ഡ്രൈവറാണ് സുഭിലാഷ്. ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമാണ്. സുഭിലാഷിന്റെയും സഹോദരന്റെയും പേരിൽ നിരവധി കേസുകൾ നിലവിലുണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.