Nature

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത യുവാവ് പിടിയില്‍

കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ . കളമശേരി പള്ളിലാംകര സ്വദേശി തെമ്മായം വീട്ടില്‍ നിസ്സാര്‍ (48) ആണ് അറസ്റ്റിലായത് .

പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പിലുടെയും റഫീക്ക് എന്നയാള്‍ അഡ്മിനായ മറ്റൊരു ഗ്രൂപ്പിലുടെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ ഒത്തുകൂടണമെന്ന് ഇയാള്‍ ആഹ്വാനം ചെയ്യുകയായിരുന്നു .

കേസില്‍ നിസ്സാറിനെ കൂടാതെ ഒന്നിലധികം പ്രതികള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു . നിയമ ലംഘനം നടത്താന്‍ ഇവര്‍ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 18 ന് എറണാകുളത്ത് സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും സോഷ്യല്‍ മീഡിയ വഴി ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കൊച്ചി പോലീസ് വ്യക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.