Nature

ഡല്‍ഹി ബി.ജെ.പി. ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് ബാധ 

ന്യൂഡല്‍ഹി : ഡല്‍ഹി ബി.ജെ.പി ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് .

ഓഫീസിലെ ഗാര്‍ഡ്, ഡ്രൈവര്‍, രണ്ട് പ്യൂണ്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ബി.ജെ.പി. നേതാക്കള്‍ക്ക് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി ഡല്‍ഹി മാധ്യമ വിഭാഗത്തിന്റെ തലവന്‍ അശോക് ഗോയല്‍ പറഞ്ഞു.

അണുവിമുക്തമാക്കുന്നതിനായി ബുധനാഴ്ച ബി.ജെ.പി ഓഫീസ് അടച്ചിടുമെന്ന് നേതാക്കള്‍ അറിയിച്ചു . പാര്‍ട്ടി ഓഫീസിലെത്തിയ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും ബി.ജെ.പി വ്യക്തമാക്കി .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.