Nature

മഹാരാഷ്ട്രയില്‍ 20,482 പുതിയ കോവിഡ് ബാധിതർ;515 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 20,482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 10,97,856 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 515 പേർ മരണപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30,409 ആയി . 2.77 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ് മരണനിരക്ക്.

ഇന്നലെ മാത്രം 19,423 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 7,75,273 ആയി ഉയർന്നു . 70.62 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക് . നിലവില്‍ 2,91,797 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് ഇതുവരെ 54,09,060 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 10,97,856 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് 20.29 ശതമാനമാണ്. നിലവില്‍ 17,34,164 പേര്‍ ഹോം ക്വാറന്റീനിലും 37,225 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും തുടരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.