Nature

അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊറോണ സ്ഥിരീകരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊറോണ സ്ഥിരീകരിച്ചു. പിസിആര്‍ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. പേമ ഖണ്ഡു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“ആര്‍ടി-പിസിആര്‍ പരിശോധനക്ക് വിധേയനായിരുന്നു. പരിശോധനയില്‍ എനിക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ല, ആരോഗ്യവാനുമാണ്. മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്. അടുത്തിടെ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ എത്രയും പെട്ടെന്ന് നിരീക്ഷണത്തില്‍ പ്രവേശിക്കണം.” – പേമ ഖണ്ഡു പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.