Nature

എല്‍.ബി.എസില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

പാലക്കാട്;  ആലത്തൂര്‍ എല്‍.ബി.എസ്സില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ, ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ (എസ്), ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് യഥാക്രമം ഡിഗ്രി, പ്രീഡിഗ്രി/+2, എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in /services/courses ലൂടെ Quick Apply option മുഖേന അപേക്ഷിക്കാവുന്നതാണ്. എസ.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ എന്ന വിലാസത്തിലോ 0492 2222660, 9447430171 നമ്പറിലോ ബന്ധപ്പെടുക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.