Nature

പാമ്പ് പിടുത്തതിന് പരിശീലനവും സ​ർ​ട്ടി​ഫി​ക്കറ്റും; ‘സ​ർ​പ്പ’ ആപ്പ് പു​റ​ത്തി​റി​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പു ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഇ​നി സം​സ്ഥാ​ന​ത്ത് പാ​ന്പു​ക​ളെ പി​ടി​ക്കു​ന്ന​തി​ന് അ​നു​വാ​ദ​മു​ള്ളൂ. ജീ​വ​നു ഭീ​ഷ​ണി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ പാ​ന്പു​ക​ളെ പി​ടി​കൂ​ടാ​ൻ പാ​ടു​ള്ളൂ. വി​ഷ​ര​ഹി​ത​ പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കുകയും വേണം. ഇത് സംബന്ധിച്ച് വ​നം​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങൾ പു​റ​ത്തി​റ​ക്കി.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്ത് പാ​ന്പു പി​ടി​ത്ത​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പാ​ന്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യി പി​ടി​കൂ​ടി അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​ വ്യ​വ​സ്ഥ​യി​ൽ സു​ര​ക്ഷി​ത​മാ​യി വി​ട്ട​യ്ക്കു​ക​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ ല​ക്ഷ്യം. പാ​ന്പു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ർ​പ്പ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റി​ക്കി. പാ​ന്പു​പി​ടി​ത്ത​ക്കാ​ർ​ക്ക് വ​നം​വ​കു​പ്പ് പ​രി​ശീ​ല​നം ന​ൽ​കും.

സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ പാ​ന്പു​പി​ടി​ത്ത​ത്തി​ലേ​ർ​പ്പെ​ടു​ക​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ അ​വ​യെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും മ​റ്റു ത​ര​ത്തി​ൽ ദു​രു​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടതിനെ തുടർന്നാണ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സു​രേ​ന്ദ്ര​കു​മാ​ർ അ​റി​യി​ച്ചു.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച അം​ഗീ​കൃ​ത പാ​ന്പു​പി​ടി​ത്ത​ക്കാ​രു​ടെ ഒ​രു ശൃം​ഖ​ല സൃ​ഷ്ടി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​വ​രി​ൽ കൂ​ടു​ത​ൽ നൈ​പു​ണ്യ​മി​ക​വും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​റ്റു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ:

• അം​ഗീ​കൃ​ത പാ​ന്പു​പി​ടി​ത്ത​ക്കാ​ര​ന്‍റെ ശ്ര​മ​ങ്ങ​ളെ ആ​രെ​ങ്കി​ലും ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രേ നി​യ​മ​ ന​ട​പ​ടി​യു​ണ്ടാ​കും.
• ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റു​ക, പാ​ന്പു​ക​ളെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക, പ്ര​ശ​സ്തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യ്ക്കെ​തി​രേ​യും നി​യ​മ​ ന​ട​പ​ടി​യു​ണ്ടാ​കും.
• പാ​ന്പു​പി​ടി​ത്ത​ത്തി​ലേ​ർ​പ്പെ​ടാ​ൻ താ​ത്പ​ര്യ​മു​ള്ള 21 നും 65 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. പ്ര​വൃ​ത്തി​യി​ലു​ള്ള വൈ​ദ​ഗ്ധ്യം, മു​ൻ​പ​രി​ച​യം, പ്രാ​യം, ആ​രോ​ഗ്യ​സ്ഥി​തി, സ്വ​ഭാ​വം, ല​ഹ​രി ഉ​പ​യോ​ഗ​മോ പ​രാ​തി​ക​ളോ ആ​ക്ഷേ​പ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന​തെ​ല്ലാം പ​രി​ശോ​ധി​ച്ചാ​യിരിക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
•സാ​മൂ​ഹ്യ​വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യാ​ണ് അ​പേ​ക്ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ കി​റ്റും ന​ൽ​കും. അ​ഞ്ചു​വ​ർ​ഷ​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി.
• പാ​ന്പു പി​ടി​ത്ത​ത്തി​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അം​ഗീ​കൃ​ത പാ​ന്പ് പി​ടി​ത്ത​ക്കാ​ർ​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പ​രി​ഗ​ണി​ക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.