Nature

വെച്ചൂച്ചിറ ഗവ: പോളിടെക്‌നിക് കോളജ്; ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍

പത്തനംതിട്ട;  വെച്ചൂച്ചിറ ഗവ: പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍ സെപ്റ്റംബര്‍ 16 ന് നടക്കും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ. ഈ സ്ഥാപനത്തില്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള ഒന്നു മുതല്‍ 150 വരെ റാങ്കുളള എല്ലാ വിഭാഗക്കാര്‍ക്കും, 170 വരെ റാങ്കുളള ഈഴവ, 300 വരെ റാങ്കുളള മുസ്ലീം, 160 വരെ റാങ്കുളള വിശ്വകര്‍മ്മ, 260 വരെ റാങ്കുളള പിന്നാക്ക ക്രിസ്ത്യന്‍, 260 വരെ റാങ്കുളള പട്ടികജാതിക്കാര്‍, ഈ സ്ഥാപനത്തില്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള എല്ലാ ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രവേശനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let , ഫോണ്‍ : 9446186752.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.