Nature

മലയോര മേഖലയ്ക്ക് നല്‍കിയ സമ്മാനം: വീണാ ജോര്‍ജ് എം.എല്‍.എ

പത്തനംതിട്ട; കോവിഡ് പ്രതിരോധത്തിനിടയിലും സംസ്ഥാന ആരോഗ്യ വകുപ്പ് മലയോര മേഖലയ്ക്കു നല്‍കിയ സമ്മാനമാണ് കോന്നി മെഡിക്കല്‍ കോളേജെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, റോഡുകള്‍ തുടങ്ങി എല്ലാ മേഖലയിലും വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ നാലു വര്‍ഷത്തില്‍ നടക്കുന്നത്. കോവിഡ് പ്രതിരോധ സമയത്ത് 99 ശതമാനം ജനങ്ങളും ചികിത്സക്കായി ആശ്രയിച്ചത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സൗകര്യം മെച്ചപ്പെടുത്തി കൂടുതല്‍ ആശുപത്രികള ശക്തിപ്പെടുത്തി സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നു. അതിനാല്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.