Nature

കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരം: കെ.രാജു

പത്തനംതിട്ട; കേരളത്തിലെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തതു വഴി സാധ്യമായതെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

ഒ.പി ചികിത്സ തുടങ്ങി ആറു മാസത്തിനകം കിടത്തി ചികിത്സിക്കുവാനുള്ള ഐ.പി(ഇന്‍ പേഷ്യന്റ്) തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. ഒ.പി ആരംഭിക്കുവാനുള്ള സ്റ്റാഫുകളെ നിയോഗിച്ചു കഴിഞ്ഞു. ഇനിയും ആവശ്യമായ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കും. ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം പോലും കുറവു വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കിഫ്ബി വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. 53,000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞു. അവയില്‍ 37,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അഞ്ഞൂറോളം പ്രവര്‍ത്തികളാണ് ഇത്തരത്തില്‍ ആരംഭിച്ചിരിക്കുന്നത്. ആറായിരം കോടി രൂപയിലധികം പേയ്‌മെന്റും നല്‍കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.