Nature

സെ​ക്ര​ട്ട​റി​യ​റ്റി​നു മുന്നിലത്തേത് സമരമല്ല, സ​മ​രാ​ഭാ​സം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​ത്തെ സ​മ​ര​മെ​ന്ന് പ​റ​യാ​നാ​കി​ല്ല, കു​റേ ആ​ളു​ക​ളെ കൂ​ട്ടി​വ​ന്നു​ള്ള സ​മ​രാ​ഭാ​സ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മ​ര​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. സ​മ​രം ന​ട​ത്തു​ന്ന​വ​ർ സ്വ​യം നി​യ​ന്ത്രി​ക്ക​ണം. പ​രി​ധി വി​ടു​ന്പോ​ൾ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന​ത്ത​ട​ക്കം പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്. കോവിഡ് കാലത്തെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചു​ള്ള സ​മ​ര​ങ്ങ​ൾ ഹൈ​ക്കോ​ട​തി വി​ല​ക്കി​യ​താ​ണ്. മാ​സ്ക് ധ​രി​ക്കാ​തെ​യും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും പൊ​തു​സ്ഥ​ല​ത്ത് ഇ​ട​പ​ഴ​കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ല. പ​ര​സ്യ​മാ​യി എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് പോ​ലീ​സി​നു​നേ​രേ ചീ​റി​യ​ടു​ക്കു​ന്ന കു​റേ ആ​ളു​ക​ളെ​യാ​ണ് ത​ല​സ്ഥാ​ന​ത്ത് ക​ണ്ട​ത്. അ​വ​ർ സ്വ​ന്തം സു​ര​ക്ഷ​യ​ല്ല, നാ​ടി​ന്‍റെ ത​ന്നെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വു​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. അ​ത്ത​രം നീ​ക്ക​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നാ​വി​ല്ല. സ​മ​രം ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ എ​തി​ര​ല്ല.

എ​ന്നാ​ൽ, കോ​വി​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നും അ​തി​ലൂ​ടെ നാ​ടി​ന്‍റെ നി​യ​മ​ സ​മാ​ധാ​ന​ത്തി​നൊ​പ്പം ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​നി​ൽ​പ്പു​കൂ​ടി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ​ ല​ക്ഷ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ​ന്താ​ടാ​നു​ള്ള​ത​ല്ല സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം. അ​ത്ത​രം നീ​ക്ക​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ കൂ​ടി ഉ​ണ്ടാ​കു​ന്നു​വെ​ന്ന​ത് നി​സാ​ര കാ​ര്യ​മ​ല്ല. നാ​ട്ടി​ലാ​കെ കോ​വി​ഡ് പ​ര​ത്താ​നു​ള്ള ശ്ര​മ​ത്തെ വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.