Times Kerala

‘പൊക്കിൾ’ പറയും നിങ്ങൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ

 
‘പൊക്കിൾ’ പറയും നിങ്ങൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ

നമ്മൾ ഓരോരുത്തരുടേയും പൊക്കിളിന്റെ ആകൃതിവ്യത്യസ്തമായിരിക്കും. എന്നാൽ പൊക്കിള്‍ നോക്കി നിങ്ങൾ എത്രത്തോളം ആരോഗ്യവാന്‍മാരാണ് എന്ന് മനസ്സിലാക്കാനാകും. അസുഖങ്ങളേക്കാള്‍ കൂടുതല്‍ അസുഖ ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത്. ഓരോ ആകൃതിയിലുള്ള പൊക്കിള്‍ ഉള്ളവര്‍ക്കും വരാവുന്ന അസുഖങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചെറുതായി പുറത്തേക്ക് തുറിച്ചു നില്‍ക്കുന്ന പൊക്കിളും മിക്കവര്‍ക്കും ഉണ്ടാകാം. ഇത്തരത്തില്‍ ആകൃതിയുള്ള പൊക്കിളുള്ളവര്‍ക്ക് രോഗപ്രതിരോധ ശേഷ വളരെ കുറവായിരിക്കും എന്നാണു പറയപ്പെടുന്നത്. മാത്രമല്ല പനി, മറ്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയവ ഇത്തരക്കാരെ പെട്ടെന്ന് ബാധിയ്ക്കുകയും ചെയ്യും.

ഇംഗ്ലീഷ് അക്ഷരം ‘വൈ’ ആകൃതിയിലുള്ള പൊക്കിളുള്ളവരു നിരവധിയാണ്. കാണാനഴകാണെങ്കിലും രോഗങ്ങള്‍ ഇവരുടെ പുറകേയുണ്ടാവും എന്നതാണ് സത്യം. കിഡ്നി പ്രശ്നങ്ങളും ചര്‍മ്മ പ്രശനങ്ങളും ഇത്തരക്കാര്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

അകത്തേക്ക് ചുരുങ്ങിയ രീതിയിലുള്ള പൊക്കിളാണ് മറ്റൊന്ന്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലാക്കുന്നു. മാത്രമല്ല ഭാരക്കൂടുതല്‍ സംബന്ധമായ പ്രശ്നങ്ങളും ഇവരില്‍ കൂടുതലായിരിക്കും.

പുറത്തേക്ക് തുറിച്ച്‌ നില്‍ക്കുന്ന പൊക്കിള്‍ സാധാരണമാണെങ്കിലും ഇത് അധികം വീര്‍ത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഹെര്‍ണിയയുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത് എന്നത് തന്നെ കാര്യം. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടുന്നതാണ് നല്ലത്.

ബദാം ആകൃതിയിലുള്ള പൊക്കിള്‍ ഉള്ളവരും കുറവല്ല. മൈഗ്രേയ്ന്‍ പ്രശ്നങ്ങള്‍ ഇവരെ കൂടുതലായി ബാധിയ്ക്കും. മാത്രമല്ല എല്ലിനും മസിലിനും എപ്പോഴും പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവരായിരിക്കും ഇവര്‍.

Related Topics

Share this story