Nature

ഗ്രീൻ ടെക്നോളജി സെൻറർ വഴി ജോബ് പോർട്ടലും ലേബർ ബാങ്കും യാഥാർഥ്യമാകുന്നു

കോഴിക്കോട്; വടകര നഗരസഭ ആരംഭിച്ച ഗ്രീൻ ടെക്നോളജി സെൻ്റർ വഴി ജോബ് പോർട്ടലും ലേബർ ബാങ്കും യാഥാർത്ഥ്യമാകുന്നു. തൊഴിൽ മേഖലയിലും കാർഷികമേഖലയിലും വൈദഗ്ധ്യമൊരുക്കാൻ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്വന്തമായി ആശയമുള്ള വിദഗ്ധ- അവിദഗ്ധ തൊഴിലാളികൾ, പാരമ്പര്യ- യുവ കർഷകർ, ബിരുദധാരികൾ, അപൂർവ്വമായ കോഴ്സുകൾ പഠിച്ചവർ, പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹമുള്ളവർ എന്നിവർക്കായി വിവിധ വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളുടെയും ഏകോപനത്തിലൂടെ ഓരോ മേഖലയിലും പരിശീലനം സംഘടിപ്പിച്ചു വൈദഗ്ധ്യം ഉറപ്പുവരുത്തും. സംരംഭങ്ങൾക്കുള്ള സാധ്യതകളും സാമ്പത്തിക സഹായങ്ങൾ സംബന്ധിച്ച അറിവും നൽകും. നൂതന ആശയങ്ങൾക്ക് പേറ്റന്റ് ലഭ്യമാക്കാനും വലിയ മുതൽമുടക്കിന് തയ്യാറാവുന്ന പ്രവാസികൾക്ക് ബിസിനസ് പ്ലാൻ തയ്യാറാക്കി കൊടുക്കാനും തുടക്കംകുറിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ അറിയിച്ചു.

ജൈവകൃഷി, മത്സ്യകൃഷി, കൂൺ കൃഷി, തേനീച്ച വളർത്തൽ, അക്വാപൊണിക്, ബയോഫ്‌ളോക്ക് എന്നിവക്ക് പരിശീലനം നൽകും. പറമ്പ് കിളക്കൽ, തെങ്ങുകയറ്റം, മരം വെട്ടൽ, ഹോം നഴ്സിംഗ്, ഹൗസ് കീപ്പിംഗ് ആൻഡ് ഹോം സർവീസ്, ഇലക്ട്രിക്കൽ, പ്ലംബിങ്, ആശാരിപ്പണി, മറ്റ് റിപ്പയർ ജോലികൾ തുടങ്ങി മണിക്കൂർ വ്യവസ്ഥയനുസരിച് ജോലി ചെയ്യാൻ താല്പര്യമുള്ള വിദ്യാർഥികൾക്കും തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാൻ 9 6 4 5 1 5 1 9 5 6 നമ്പറിലോ [email protected] എന്ന – മെയിലിലോ ബന്ധപ്പെടാമെന്നും കോവിഡ് വ്യാപനത്തിൽ കുറവ് വരുന്ന മുറക്ക് ഫീൽഡ് പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഹരിയാലി ഡയറക്ടർ മണലിൽ മോഹനൻ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.