Nature

ടിക്‌ടോക്കിനു പകരം യുട്യൂബ് ഷോട്സ്: ആദ്യമെത്തുക ഇന്ത്യയിൽ

രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പായി ടിക് ടോക്കിനു ബദൽ സംവിധാനമൊരുക്കി യുട്യൂബ് ഷോട്സ് . യുട്യൂബ് ഷോട്സ് എന്ന പുതിയ മാർഗമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് പോലെ തന്നെ യുട്യൂബ് ആപ്പിനുള്ളിൽ തന്നെയാണ് യുട്യൂബ് ഷോട്സും അവതരിപ്പിക്കുക.ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്‌സ് ആദ്യമെത്തുക.വിഡിയോകൾക്കൊപ്പം ചേർക്കാൻ ഒരു ലക്ഷത്തിലേറെ മ്യൂസിക് ട്രാക്കുകളാണ് യുട്യൂബ് ഷോട്സിൽ ലഭ്യമാക്കിയിട്ടുള്ളത്.വീഡിയോ ചിത്രീകരിക്കാൻ കൂടുതൽ സൗകര്യത്തിന് ടൈമർ, കൗണ്ട്ഡൗൺ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.15 സെക്കൻഡോ അതിൽ താഴെയോ ദൈർഘ്യം വരുന്ന ഹ്രസ്വ വിഡിയോകൾ നിർമിക്കാൻ സൗകര്യം , ക്രിയേറ്റർമാർക്കായി പുതിയ ഇന്റർഫെയ്സ്, വിഡിയോ ചിത്രീകരിക്കാനുള്ള ടൂളുകൾ , ഒന്നിലേറെ വിഡിയോ ക്ലിപ്പുകൾ ഒന്നിച്ചു ചേർത്തു വിഡിയോ നിർമിക്കാൻ മൾട്ടി സെഗ്മെന്റ് ക്യാമറ , ടിക്‌ടോക്കിലെപ്പോലെ തന്നെ സംഗീതത്തോടൊപ്പം വിഡിയോ ചിത്രീകരിക്കാൻ റെക്കോർഡ് വിത്ത് മ്യൂസിക് ഓപ്ഷൻ , വിഡിയോയുടെ വേഗം നിർണയിക്കാനും നിയന്ത്രിക്കാനും സ്പീഡ് കൺട്രോൾ സംവിധാനം എന്നിവയും ഇതിന്റെ സവിശേഷതകളാണ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.