Times Kerala

സ്വപ്നക്കും റമീസിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല; ഡിസ്ചാര്‍ജ് ചെയ്തു

 
സ്വപ്നക്കും റമീസിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല; ഡിസ്ചാര്‍ജ് ചെയ്തു

തൃശൂർ: സ്വര്‍ണ കടത്ത് കേസ് പ്രതികള്‍ സ്വപ്ന സുരേഷിനെയും കെ ടി റമീസിനെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ സ്വപ്നയ്ക്കും റമീസിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.സ്വപ്‌ന സുരേഷിനെ വിയ്യൂര്‍ വനിത ജയിലിലേക്കും റമീസിനെ അതീവ സുരക്ഷാ ജയിലിലേക്കും മാറ്റി. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവും മക്കളും ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും മുന്‍കൂര്‍ അനുവാദം വാങ്ങാത്തതിനാല്‍ കാണാന്‍ അനുവദിച്ചില്ല.

Related Topics

Share this story