Nature

സൗദിയില്‍ 672 ​​പേര്‍ക്ക്​ കോവിഡ്;1092 പേര്‍​ രോഗമുക്തി നേടി 

റിയാദ്​ : സൗദി അറേബ്യയില്‍ 672 പേര്‍ക്കാണ്​​ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1092 ആളുകള്‍ കൂടി കോവിഡ്​ ബാധയില്‍ നിന്ന്​ മുക്തി നേടി. ​ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 33 പേര്‍ മരിച്ചു . രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,26,930 ആയി . രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022 ആയി ഉയര്‍ന്നു.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.2 ശതമാനമായി​. ആകെ മരണസംഖ്യ 4338 ആയി​. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു​. ഇവരില്‍ 1286 പേരുടെ നില ഗുരുതരമാണ്​.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.